ഈ ബ്ലോഗ് തിരയൂ

2012, മേയ് 3, വ്യാഴാഴ്‌ച

ഒരു പ്രണയകവിത കൂടി


സുന്ദരമായൊരു  നിദ്രയില്‍
ആകാശ ചരുവിലൂടെ 
മഴമേഘപാളികളില്‍   കുരുങ്ങി
ദിക്കുകളില്‍  തട്ടി തകര്‍ന്നു
ചിതറുമ്പോള്‍ ....
ഹൃദയത്തിലൊരു
നിറ പൌര്‍ണമി വിടരും

പ്രിയനേ നീ,...മറന്നു വച്ച 
പ്രണയാക്ഷരങ്ങളില്‍ നിന്ന്
ഒന്നെടുത്തു ....
നിന്റെ പവിഴ ചിരിയില്‍
പൊതിഞ്ഞ് എന്‍റെ 
ഹൃദയത്തില്‍ നിക്ഷേപികൂക

കാറ്റേ കലിതുള്ളി ചിരിച്ച്
നേര്‍ത്ത ഹുങ്കാരത്തോടെ.
ഈ തിരകള്‍ക്കു മേല്‍ .
നിന്റെ കാമനകളിലാറാടൂ

ഇനി ഞാനെന്റെ
പ്രണയ ശലഭത്തിനെ
ഉമിനീര്‍ ചൂടിനാല്‍
പൊള്ളിച്ചു പൊള്ളിച്ചു
ഒരു ഹര്‍ഷരോമ കുപ്പായം
പുതപ്പിക്കട്ടെ ............

2012, ഫെബ്രുവരി 20, തിങ്കളാഴ്‌ച

പ്രണയമേ നീയെനിക്ക് അകലെയാണ്


മഞ്ഞില്‍ പൊതിഞ്ഞ ഡിസംബര്‍  പോലെ 
പ്രണയമെന്നില്‍ എപ്പോഴും
 തറഞ്ഞു കിടക്കുന്നു.

തളിര്‍ചില്ലപോലെ മനസ്സില്‍
 നിന്റെ സ്മൃതിയും പൂക്കുന്നു.

പറയാതെ നീ മറഞ്ഞു 
ഒരു തെരുവുവിള്ക്കിന്‍ നാളം പോല്‍
പുറമേ ചിരിയും ഉള്ളില്‍ നീറ്റല്‍
എന്‍ നെഞ്ചില്‍ ചോര പൊടിയുന്നു.

കൊടുംകാറ്റായി വീശുവാന്‍
ഞാന്നിന്കൊതിക്കുന്നു
എന്നുള്ളിലെ നിര്‍ലജ്ജ സ്ത്രീത്വം
മിഴികളാല്‍ പുതിയതെന്തോ തേടുന്നു...

മഞ്ഞണിഞ്ഞ മൗനം നിറഞ്ഞ ജാലകത്തിനപ്പുറം
വിരിയുന്ന പൂക്കള്‍ എന്നെ തേടിയെത്തുമ്പോള്‍ 
ഞാനെന്തു ചെയ്യണം ?

പ്രണയമേ നീയെനിക്ക് അകലെയാണ് 
എന്നാലും അരികിലാണ് ...

ഈ കൊടും തണുപ്പിലും ഞാനിന്നു വിയര്‍ക്കുന്നു 
പിന്നെയും ....പിന്നെയും ....

എന്തൊരു വികാരമീ പ്രണയം...




2012, ജനുവരി 13, വെള്ളിയാഴ്‌ച

പ്രണയത്തിന്റെ ഋതുഭേദങ്ങള്‍ ....


പ്രണയത്തിന്റ്റെ ദാഹം എന്നിലേയ്ക്ക് എപ്പോഴാണ് ആവേശിച്ചത് ?
തിളയ്ക്കുന്ന വേനലില്‍ ചിന്തകള്‍ ഉരുകിഒഴുകുമ്പോള്‍ എന്നില്‍ ..
പ്രണയം ഉണ്ടായിരുന്നില്ല

ഒരു വര്‍ഷകാല പ്രഭാതത്തില്‍ നനുത്ത മണ്ണില്‍ കാല്‍ ..
പതിപ്പിച്ചു നടക്കുമ്പോള്‍ എന്നില്‍ പ്രണയം തളിരിടുന്നു 
എന്ന തോന്നല്‍ ....മാത്രം 

ഏകാന്തതയുടെ തടവറയായ എന്ടെ മുറിയില്‍ ഞാന്‍ 
തിരികെ എത്തി .
ഹൃദയത്തിന്റെ അറകളില്‍ എവിടെയോ ഞാന്‍ ഒളിപ്പിച്ചു 
വച്ച ഓര്‍മക്കുറിപ്പുകള്‍ തുറന്നുവച്ചു 

ചിതറിക്കിടക്കുന്ന അക്ഷരങ്ങള്‍ക്കിടയില്‍ പ്രണയം എന്ന 
സത്യം ഞാന്‍ തിരഞ്ഞുകോണ്ടെയിരുന്നു
ഇലകള്‍ കൊഴിയാന്‍ വെമ്പുന്ന ഒരു ശരത്കാലരാത്രിയില്‍
പ്രണയം ഒരു തൂവലായ് കൊഴിഞ്ഞ്‌ എന്ടെ വിചാരങ്ങളിലെയ്ക്ക്
ഒരു നേര്‍ത്തകുളിരായ് അലിഞ്ഞുചെര്‍ന്നു

ഹേമന്തം എന്നിലെ പ്രണയത്തെ നിറമുള്ള സ്വപ്‌നങ്ങള്‍ 
നിറചൂട്ടിവളര്‍ത്തി .....
ചിറകുകള്‍ വിരിച്ചു ഞാനൊരു പവിഴമുല്ലയായ് 
സുഗന്ധം പരത്താന്‍ കാത്തിരുന്നു

ശിശിരകാല പുലരിയില്‍ ഹിമകണമുര്‍ന്നോരെന്‍ ചില്ലകള്‍ 
പ്രണയത്തിന്‍ പുതുഹര്‍ഷം ഏറ്റി നിന്നിരുന്നു 
തുഷാര മേഘങ്ങള്‍ പാറി പറന്നെന്റെ ഹൃദയത്തിന്‍ 
തുടികളില്‍ മുത്തമിട്ടിരുന്നു

പ്രിയമുള്ള വസന്തം...നിറങ്ങള്‍ ചാര്‍ത്തി ..
സുഗന്ധം പരത്തി .. എനിക്കായ് പ്രണയമലരുകള്‍ 
വിരിച്ചു കടന്നുപോയി 

ഋതുക്കള്‍ വരവറിയിച്ചുകൊന്ടെയിരുന്നു 
ഒപ്പമെന്‍ പ്രണയവും പൂക്കാന്‍ കൊതിച്ചിരുന്നു

വഴിതെറ്റി വന്നൊരു തുലാവര്‍ഷം എന്ടെ 
ചില്ലകള്‍ വെട്ടി കടന്നുപോയി 

വെട്ടിമുറിച്ചിട്ട ചില്ലയില്‍ കൊരുത്തോരെന്‍ പ്രണയം 
അപ്പോഴും പൂക്കാന്‍ കൊതിച്ചുകിടന്നിരുന്നു .