ഈ ബ്ലോഗ് തിരയൂ

2009, ഡിസംബർ 18, വെള്ളിയാഴ്‌ച

പ്രണയം മറന്നവരോട്......



പറയാന്‍ മറന്ന വാക്കുകളും
കേള്‍ക്കാന്‍ കൊതിച്ച വാക്കുകളും
മഴച്ചാറലായിറ്റുമ്പോള്‍
തകരകള്‍ പോലെ
ആഴങ്ങളില്‍ നിന്ന്
പ്രണയം മുളയ്ക്കുന്നു.

പ്രണയത്തിന്റെ വഴികളില്‍
പറഞ്ഞ വാക്കുകളത്രയും
കരിയിലകളായ് പറക്കുമ്പോള്‍
പ്രണയം മരിക്കുന്നു.

വെള്ള പുതച്ച
പ്രണയജഢങ്ങളെ
വെണ്ണക്കല്ലിനുള്ളില്‍
സ്മരണഹേതുവാക്കി
പണ്ട് പ്രണയിനികള്‍!!

പെറുക്കിയെടുത്ത
പ്രണയത്തുണ്ടുകള്‍
പായില്‍ പൊതിഞ്ഞ്
പ്രണയത്തെ തുന്നിക്കെട്ടുന്നു
പ്രണയപാളങ്ങളില്‍!

ഒരു ബര്‍ഗറിന്‍ രുചിയ്ക്കൊപ്പം
അലിഞ്ഞു തീര്‍ന്നൊരു
മധുരത്തിനൊപ്പം, വിരല്‍തുമ്പ്-
വരയ്ക്കും വന്യമാം
വാക്കുകള്‍ക്കൊപ്പം
'ഹായില്‍' തുടങ്ങി 'ബൈയില്‍'
ഒതുക്കിക്കെട്ടിയ പ്രണയമാറാപ്പുകള്‍!!

കാഴ്ച മങ്ങിയ കണ്ണടച്ച്
ഉള്‍ക്കണ്ണാലമ്മയെ കണ്ട്
കണ്ണീര് പെയ്യുമച്ഛന്റെ മിഴികളില്‍
അമൂല്യമാം രത്നങ്ങളായി
അനശ്വരമാം പ്രണയം...
അറുപതിലുമാളുന്ന
കാട്ടുതീയായ് പടരുന്ന
പ്രണയം...!!!

2009, ഡിസംബർ 15, ചൊവ്വാഴ്ച

സ്വപ്നമഴ...


മങ്ങിയ വാനത്തിനുകീഴെ ,
തണുപ്പില്‍ വിറയാര്‍ന്ന
മരച്ചില്ലകളില്‍ തട്ടിത്തെറിക്കുന്ന
തോരാത്ത ചാറ്റല്‍മഴയായ്
നനുത്ത സ്വപ്നങ്ങള്‍..!

അപരിചിതത്വത്തിന്‍റെ
പരുപരുത്ത വഴികളില്‍
എന്നും പെയ്തിറങ്ങാന്‍
വിധിക്കപ്പെട്ട മഴത്തുള്ളികള്‍
പോലെ എന്‍ സ്വപ്നങ്ങള്‍..!

ശരിതെറ്റുകള്‍ വേര്‍തിരിച്ചറിയാന്‍
സ്വപ്നങ്ങള്‍ക്കാവില്ലെയെങ്കിലും
തണുത്ത മഴത്തുള്ളികള്‍
സ്വപ്നങ്ങളായ് പെയ്തിറങ്ങി
പൊട്ടിത്തകര്‍ന്ന് ഒഴുകിപ്പടരുന്നു..

മഴത്തുള്ളികള്‍ പോലെ
വീണുടഞ്ഞ എന്‍റെ സ്വപ്നങ്ങള്‍,
വലിയ ഒരു പുഴയായ് മാറിയത്,
നിന്‍റെ സ്വപ്നങ്ങള്‍ വീണുടഞ്ഞ്,
ഒരുമിച്ചൊഴുകിയപ്പോഴാണ്..!





2009, ഡിസംബർ 7, തിങ്കളാഴ്‌ച

"ഭ്രാന്തി"


ഹൃത്തില്‍ നാമ്പിട്ട
വാക്കിന്‍റെ മുള നുള്ളി
കളഞ്ഞപ്പോള്‍ ,
ആരുമറിയാതെ
നാവില്‍ മുളച്ച
വാക്കിന്‍റെ വിത്ത്
ഉമിനീര് കുടിച്ചു
വലുതായീ.

വലുതായ വാക്ക്
വാ പിളര്‍ന്നപ്പോള്‍
കേള്‍ക്കാതെ
ചെവി ഓടിപോയീ.

പറയാന്‍ വെമ്പിയ
വാക്കുകള്‍ ചെവിയെ
തേടി മനം മടുത്തു
ഉത്തരത്തില്‍ ഒറ്റതുണി-
യില്‍ കെട്ടിതൂങ്ങി.

വാക്കിന്‍റെ ചോര
പുരണ്ട വെള്ളത്തില്‍
കൈകഴുകി ചെവി
പറഞ്ഞു..."ഭ്രാന്തി"

ഒരു വാക്കിനായ്..........ഒരു നോക്കിനായ്................


ഒരു വാക്കിനായ്
ഞാന്‍ കാതോര്‍ത്തിരുന്നെങ്കിലും
ഒരുനൂറ് വാക്കുകള്‍
നീ കളിയായ് പറഞ്ഞില്ലേ..

ഒരു നോക്കിനായ്
ഞാന്‍ മിഴി നട്ടിരുന്നെങ്കിലും
ഒരായിരം നോട്ടങ്ങള്‍
നീ വെറുതേ കള‍ഞ്ഞില്ലേ..

ഒരുവാക്കില്‍
ജീവന്‍ തുളുമ്പുമ്പോള്‍
ഒരു നോക്കില്‍
പ്രാണന്‍ തുടിക്കുന്നു

ഒരു വാക്കില്‍
പൂക്കള്‍ വിടരുമ്പോള്‍
ഒരുനോക്കില്‍
വസന്തം ചിരിക്കുന്നു.

ഒരു വാക്കില്‍
സ്നേഹം സ്ഫുരിക്കുമ്പോള്‍
ഒരു നോക്കില്‍
പ്രണയം ജ്വലിക്കുന്നു.

ഒരു വാക്കില്‍
ഒരുനൂറ് അര്‍ത്ഥങ്ങളുണ്ടാവുമ്പോള്‍
ഒരു നോക്കില്‍
ഒരായിരം അര്‍ത്ഥങ്ങള്‍ പിറക്കുന്നു.

2009, നവംബർ 16, തിങ്കളാഴ്‌ച

പരിണാമം

കാര്മേഘമേ
പണ്ട് നീയൊരു വെളുവെളുത്ത അപ്പൂപ്പന്‍ താടിയായിരുന്നു
തൂവെള്ള കടലാസ് പോലെ..
കാറ്റിന്റെ തോണിയില്‍ യാത്ര തുടങ്ങും മുന്‍പേ
കാണാത്ത സ്വപ്നങ്ങളുടെ കവിത കുറിക്കാന്‍
പേന തുറന്നപ്പോള്‍, ഒരു മഷിത്തുള്ളി
കടലാസില്‍ വീണു കളങ്കമായി !

പൊട്ടു മായ്കും തോറും പടര്‍ന്നു...
പടര്‍ന്നു പടര്‍ന്നു കടലാസില്‍ നിറഞ്ഞു
ഒടുവില്‍ വെളുപ്പിന്റെ അവശിഷ്ടങ്ങള്‍
കളങ്കമായി തോന്നി !
വെളുത്ത കളങ്കം മായ്ക്കാന്‍
മഷിക്കുപ്പി തുറന്നു കടലാസ്സില്‍ കമിഴ്ത്തി !!

2009, നവംബർ 14, ശനിയാഴ്‌ച

എവിടയൊ കളഞ്ഞു പോയ കൗമാരം




കാലത്തിന്റെ വികൃതിയില്എവിടയോ കളഞ്ഞുപോയ കൗമാരം..
ഇലഞ്ഞികള്പൂക്കുന്ന ഗ്രാമത്തിലോ... അതോ നിഴലിന്മേല്നിഴല്വീഴും നഗരത്തിലോ...?

ഇനിയൊരു നൂറു തവണ ജനിക്കേണ്ടി വന്നാലും എനിക്കു സന്തോഷമേ ഉള്ളൂ. പക്ഷേ അപ്പോഴും എന്‍‌റ്റെ ജന്മ ഭൂമി ഭാരതമായിരിക്കണം……

ശിശുരോദനം


2009, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

ഭ്രാന്ത്‌

വര്‍ണ്ണ കടലാസ്സുകളും തുണികളും പൂക്കളും
മേലാകെ വരി പുതച്ച ആ ഭ്രാന്തന്‍
മറ്റുള്ളവരാല്‍ ഭ്രാന്തന്‍ എന്ന് മുദ്രയടിക്കപെട്ടവന്‍
മനസ്സിലെ സന്തോഷം പൊട്ടിചിരികളായി
പുറംതള്ളുന്നവന്‍
മനസ്സിലും ശരീരത്തിലും
വര്‍ണങ്ങള്‍ നിറചവന്‍..
................................................
എനിക്കോ ?
മനസ്സിലും മുന്നിലും
മൂന്ന് വര്‍ണ്ണങ്ങള്‍ മാത്രം സ്വന്തം...
പുസ്തക താളിന്റെ വെളുപ്പും
അതില്‍നിന്നും എന്നെ തുറിച്ചു നോക്കുന്ന
അക്ഷരങ്ങളുടെ കറുപ്പും...
പരീക്ഷ കടലാസിലെ
കുറ്റപ്പെടുതലിന്റെ ചുവപ്പും മാത്രം.
മറ്റെല്ലാ വര്‍ണങ്ങളും കൈമോശം
വന്നവള്‍ ഞാന്‍...
........................................................
ഒരു ദിനമെങ്കിലും
ആ ഭ്രാന്തന്റെ മനസ്സും
ആ മനസ്സിലെ വര്‍ണ്ണ പ്രപഞ്ചവും
എനിക്ക് കടം കിട്ടിയിരുന്നെങ്കില്‍.....................

2009, ജൂൺ 4, വ്യാഴാഴ്‌ച


2009, ജൂൺ 2, ചൊവ്വാഴ്ച

സ്വകര്യതകളില്ലാത്ത എന്റെ പ്രണയം.


നാട്ടുമാവിന്‍ ചുവട്ടില്‍ കാത്തിരുന്ന്

മുഷിഞ്ഞപ്പോഴാ അറിഞ്ഞത്

ഇന്റര്‍നെറ്റില്‍ ഒളിച്ചിരിക്കുകയാണ്

എന്റെ പ്രണയത്തിനൊരു ട്രാന്‍സ്ഫര്‍

മുഷിപ്പന്‍ തിയറി ക്ലാസ്സുകളും

അറുബോറന്‍ സൂത്ര വക്ക്യങ്ങല്‍ക്കുമിടയില്‍

എന്റെ പ്രണയം ധിക്കാരി ആവുന്നു

സെര്‍ച്ചിങ്ങും ലോഡിംഗ്നും മുന്നിലൊരു

സ്വാന്തനത്തിനായി എന്റെ പ്രണയം

അക്ഷമയോടെ കാത്തുനില്കുന്നു

സല്ലാപങ്ങള്‍ക്കും സംവാദങ്ങള്‍ക്കുമൊടുവില്‍

ഞങ്ങളുടെ ലത നീ കുന്ജ്ജമാകുമീ

ഓര്‍ക്കുട്ട് ഇല്ലായിരുന്നെങ്കില്‍.....

എന്റെ പ്രണയത്തിന്ടെ നിശാന്ധങ്ങളെ

ശിവരാത്രികളാക്കി മാറ്റുമീ

"ഐഡിയ" കനിഞ്ഞു നല്‍കിയ ഓഫറുകള്‍

വിസ്മരികാനാവില്ല ഒരിക്കലും

പാസ്‌വേര്‍ഡ്‌ലുടെ പമ്മിപമ്മിവന്നെ

വെബ്സൈറ്റ്കള്‍ക്ക് പിന്നില്‍ ഒളിച്ചുകളിചോടുവില്‍

സ്വകാര്യതകളില്ലാതെ മാറുന്നു

എന്റെ പ്രണയം.

2009, ജൂൺ 1, തിങ്കളാഴ്‌ച

2009, മേയ് 13, ബുധനാഴ്‌ച

എന്‍റെ മഴ



മഴ എനിക്കാദ്യം ഒരമ്പരപ്പായിരുന്നു

പിന്നെ അതൊരു സല്ലാപമായി

പിന്നെ ഉള്ളിന്‍റെ ഉള്ളില്‍ ഒരു കുളിര്‍മയായി

ഇതെന്‍റെ ബാല്യകാലം..

......................... ................................................
മഴ എനിക്ക് പ്രണയിതാവായിരുന്നു

എന്നെ വാരി പുണര്‍ന്നു...

വല്ലാതെ പ്രണയിച്ച എന്‍റെ മഴ

എന്‍റെ സങ്കല്പ യാത്രകളില്‍ എന്നെ

അനുഗമിച്ച എന്‍റെ പ്രിയന്‍

ഇത് എന്‍റെ കൌമാര ചാപല്യം

..........................................................................

മഴ എന്‍റെ ഉള്ളിലെ ദുഖമാപിനിയില്‍ ഒരു അന്ഗമായി

എന്‍റെ കരച്ചിലും ഇടയ്ക്കെപൂഴാ വന്നു മറയുന്ന ചിരിയും

എല്ലാ ഉള്‍തുടിപ്പുകളും നേരിട്ടറിയുന്ന എന്‍റെ ജീവനായി...........

പക്ഷെ ഇന്ന്

മഴ എനിക്ക് പേടിയാവുന്നു

മഴകാറിന്റെ കൂരിരുട്ടില്‍ ...................... ..

മാനത്തെ വെള്ളിപാചചലില്‍............

വിഹ്വലപെടുതുന്ന ശബ്ദ വിന്യസങ്ങളില്‍

വാശിയോടെ പെയ്തിറങ്ങുന്ന മഴത്തുള്ളികളില്‍

ഒക്കെ.....ഞാന്‍ ഭയക്കുന്നു
നീ തനിച്ചാന്നെന്ന സത്യം..................

പ്രിയപ്പെട്ട മഴേ

നിന്നെ ഞാന്‍ തള്ളി പറയുന്നു.......

ബാല്യ കൌമാര യൌവ്വനങ്ങളില് ഞാന്‍

ഒപ്പം കൂട്ടിയ നിന്നെ ഞാന്‍ വഴി പിരിയുന്നു.............................

എന്‍റെ സ്വര്‍തത്തയ്ക്ക് വെണ്ടി മാത്രം ...................................

2009, മേയ് 9, ശനിയാഴ്‌ച

ജന്മ സായൂജ്യം !!!


മുഗ്ദ്ധമാം പ്രണയത്തിന്‍ നൊമ്പരമറിഞ്ഞിന്നു ഞാന്‍
തളരുമ്പോള്‍ താങ്ങായ് അരികിലെത്താന്‍ അരുതാതെ
നീയെവിടെ മറഞ്ഞു നില്പൂ
ഒന്നുരിയാടാന്‍ മറന്നു നീ പോയതെവിടെ
പെയ്തൊഴിയാത്ത മഴമേഘമായ് മനമിന്നു വിതുമ്പവേ
ഒരു കുളിര്‍ കാറ്റായ് നീ എത്തുകില്ലേ
ഒന്നലിവോടെ നീയെന്നെ തഴുകില്ലേ
ഒരു കിന്നാരമോതി നറും പുന്ചിരി പകര്‍ ന്നേകിടില്ലേ
കാണാമറയത്തു നില്പൂവെന്നറിവില്‍
സ്വപ്നങ്ങള്‍ തന്‍ പൂക്കൂടയൊരുക്കി ഞാന്‍
വര്‍ ണ്ണസങ്കല്‍ പ്പങ്ങള്‍ തന്‍ തേരിലേറി
അരികത്തണയുവാന്‍ മോഹിക്കുന്നതവിവേകമോ
എന്നെയറിഞ്ഞിട്ടും അറിയാതെ നീ പോയതെന്‍
മനസ്സിന്‍ ഭ്രാന്തമാം വിഹ്വലതയോ
ഒരു കാണാക്കിനാവായ് നിന്‍ സാമീപ്യം
എന്നെങ്കിലുമെനിക്കേകുമോ ജന്മ സായൂജ്യം !!!

2009, ഏപ്രിൽ 15, ബുധനാഴ്‌ച


നിലാവിന്ടെ
കൈവരിയില്‍ ഇരുന്ന്നീയെന്നെ നോക്കരുത്..
നിന്‍റെ,
പൊള്ളുന്ന ചുംബനം
കൊണ്ടെന്‍റെമേനിയെ പുല്‍കരുത്...
ഞാന്‍,
വെറുമൊരു നീര്‍പോള!
നിന്‍റെ നിശ്വാസത്തില്‍ പോലും
ഉരുകി തീരുന്നവള്‍!
നിലാവിന്ടെ കൈവരിയില്‍ഇരുന്ന്
നീ എന്നെ നോകുമ്പോള്‍
ഞാന്‍ എന്തിനോ..
ചകിതയയ്തീരുന്നു..
അടിവയറ്റില്‍ നിന്നും
ഒരഗ്നി സ്പുലിന്ഗം
നെഞ്ഞിലെക് പടരുന്നു...
നീ എനിക്ക് ആരാണ് ?
അഥവാ
ഞാന്‍ നിനക്ക് ആരാണ് ?
എനികറിയില്ല
എങ്കിലും
നിലാവിന്ടെ കൈവരിയില്‍ ഇരുന്ന്
നീയെന്നെ നോകുമ്പോള്‍
ഞാന്‍
വെറുതെ കണ്ണടച്ചിരിക്കുന്നു.
മനസ്സില്‍
നിന്നെമാത്രം ധ്യാനിക്കുന്നു..

2009, ഏപ്രിൽ 3, വെള്ളിയാഴ്‌ച

2009, ഏപ്രിൽ 1, ബുധനാഴ്‌ച

എന്നോടുള്ള പ്രണയം തുടിക്കുന്നുണ്ട്...

എനിക്കറിയാം

നിന്‍റെ ഉള്‍പ്പൂവിന്‍റെ

ഉള്ളറകളിലെവിടയോ?

നീ പോലുമറിയാതെ....

എന്നോടുള്ള പ്രണയം തുടിക്കുന്നുണ്ട്...

എനിക്കറിയാം നിന്‍റെ

ഏകാന്തതയുടെ ഏതോ മാത്രയെ...

നീ പോലുമറിയാതെ ഞാനെന്ന

സ്വപ്നം പുല്‍കാറുണ്ട്......

എനിക്കറിയാം നീ

സ്വയം നിര്‍മിച്ച മറവിയുടെ

കൂട്ടില്‍എന്‍റെ ഓര്‍മ്മകളെ

തളച്ചിരിക്കയാണ് ....


ഒഴുകുക സ്നേഹിതരെ...
ഈ വര്ണ്ണഭൂമിയില് നിന്
നിലാവിന് പ്രഭയില് ജന്മം കൊള്ളും
നിഴല് ചിത്രങ്ങളായ്നിന്നോടൊപ്പം
എന്നും കൂട്ടായ് ...
ഞങ്ങളും സ്നേഹമായ്...
പ്രണയമായ്...
മധുരമായ്ശാന്തി തന് മന്ത്രമായ്.....
വെളിച്ചം വിതറുക......

2009, മാർച്ച് 31, ചൊവ്വാഴ്ച

ഒരു മഞ്ഞു കാലം കൂടി കൊഴിയുന്നു...


ഒരു മഞ്ഞു കാലം കൂടി കൊഴിയുന്നു... ഇനി വേനല്‍... വേനല്‍ തുടങ്ങിക്കഴിഞ്ഞു. മഴക്കുട്ടികള്‍ മാറി പോയ ആകാശം നീല നിറത്തില്‍ കാണുന്നു. ഉച്ച വെയില്‍ കൂടുതല്‍ കൂടുതല്‍ ശക്തി ആര്ജിക്കുന്നു. പുറത്തേക്കിറങ്ങാന്‍ മടി തോന്നുന്നു. കാരണം ഇവിടെ ഇരിക്കുമ്പോള്‍ ഒരു തണുപ്പുണ്ട്. പക്ഷെ പുറത്തെ വെയിലിനു പൊള്ളുന്ന ചൂടാണ്. വേനല്‍ എനിക്കിഷ്ടാ... എന്താന്നരിയോ.. വേനലിന് വിരഹത്തിന്റെ കഥ പറയാനുണ്ട്‌... വേനല്‍ വിരഹം തന്നെയാണ്. പണ്ട് വേനല്‍ മനസ്സില്‍ ആകുലതകള്‍ നിറച്ചിരുന്നു. കാട്ടു കൊന്നകള്‍ അതിരിടുന്ന പടവുകള്‍ ഇറങ്ങുമ്പോള്‍.. അറിയാതൊന്നു തിരിഞ്ഞു നോക്കും. പിന്നില്‍ മഞ്ഞ വര്‍ണ മാറ്ന്ന തലയുയര്‍ത്തി നില്‍ക്കുന്ന കോളേജ്.. ഇനി എത്ര നാള്‍ ... മനസ്സില്‍ ഒരു നൊമ്പരമായി ആ ചോദ്യം.. സൌഹൃദങ്ങള്‍ കയ്യൊഴിഞ്ഞു തിരികെ ഇറങ്ങുമ്പോള്‍ മനസ്സിലാകെ ഒരു വിങ്ങലയിരുന്നു. ആ വിങ്ങല്‍ ഇന്നും അതെ പോലെ ഞാന്‍ സൂക്ഷിക്കുന്നു.. ഇന്നും ഞാന്‍ ഓര്‍ക്കുന്നു.. അവിടെ... കാറ്റാടി മര ചോട്ടിലും കൊന്ന കൂട്ടത്തിലും ചരലുകള്‍ ഇളകുന്ന വഴിയിലും ഒക്കെ എന്‍റെ കാല്‍പാടുകള്‍ കാണാം.. എനിക്ക് മാത്രം. മറ്റാരും അത് കാണില്ല. ആളൊഴിഞ്ഞ ക്യാമ്പസ്സില്‍ ഇപ്പോഴും കാറ്റു വീശുന്നുണ്ടാവും..

2009, മാർച്ച് 30, തിങ്കളാഴ്‌ച


ഇന്നലെകളില്‍

എനിക്ക് നഷ്ടമായത്

എന്റെ പുഞ്ചിരിയാണ് ....!!!

ഏല്ലവരോടുമുള്ള

സ്നേഹപൂര്‍ണമായ

എന്റെ പുഞ്ചിരി.....!!!

ഇനി ഈന്തെല്ലമാനോവോ

നഷ്ടമാവനിരികുന്നത്..!!

2009, മാർച്ച് 14, ശനിയാഴ്‌ച

ഒരു പ്രണയലേഖനം

ശിഥിലമാകുന്ന എന്റെ ഹൃദയക്കൂട്ടിലേക്കു കിനാവുകള്‍ നിറച്ചനിന്നെ ഞാന്‍ പ്രണയിക്കുന്നുഎന്റെ ശ്വാസത്തിന്റെ ഉറവിടം വറ്റും വരേ.നീ നിന്റെ സ്വപ്നങ്ങളുടെ കവാടം എന്നിലേക്കു തുറന്നിടുകഞാനെന്റെ ജീവിതം കൊണ്ടാവക്ക് വര്‍ണ്ണം നല്‍കാംനിലച്ചു പോകുന്ന എന്റെ ജീവനെ ചുരത്താന്‍ നിന്റെ ചുംബനങ്ങള്‍ക്കു കഴിയുംസ്നേഹം തുളുംബുന്ന നിന്റെ ആത്മാവില്‍ നിന്നും വറ്റിവരണ്ട എന്റ്റെ ഹൃദയത്തിലേക്കൊരു നീര്‍ച്ചാലു കീറി നീ സ്നേഹം നിറക്കുക നീ അറിയുക ഞാന്‍ നിന്നെ പ്രണയിക്കുന്നുഎന്റെ ശ്വാസത്തിന്റെ ഉറവിടം വറ്റും വരെ

ഫലിതങ്ങള്‍

കേട്ടിട്ടുള്ളതാണെങ്കില്‍... വിട്ടുകളഞ്ഞേക്കൂ, ഇല്ലെങ്കില്‍ ചിരിക്കു

കുറെ ഉറുമ്പുകള്‍ പുഴയില്‍ കുളിക്കുകയായിരുന്നു.അപ്പോള്‍ ഒരു ആന വന്ന് ഡൈവ് ചെയ്തു പുഴയില്‍ ചാടിഅതില്‍ പെട്ടുണ്ടായ തിരയില്‍ പെട്ട് ഉറുമ്പുകളെല്ലാം കരയിലെത്തി എന്താണു സംഭവിച്ചതു എന്നു അറിയാതെ പരസ്പ്പരം നോക്കിയ ഉറുമ്പുകള്‍പുഴയില്‍ ചിരിച്ചു കൊണ്ടു നില്‍ക്കുന്ന ആനയെകണ്ടു..അതു കണ്ടു അരിശം കയറിയ ഉറമ്പുകള്‍ തിരയില്‍ പെട്ട് എങ്ങനെയൊ ആനയുടെ പുറത്ത് എത്തിപ്പോയ ഒരു ഉറുമ്പിനെ നോക്കി അലറീ‍ീ‍ീ‍ീ‍ീ‍ീ‍ീ......................
മുക്കിക്കൊല്ലാടാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ ആ നായിന്റെ മോന്റെ മോനെ.......


ഒരു ക്ലാസ് റൂം ആണ്‍ അരങ്ങ്.ടീച്ചര്‍ കുട്ടിയോട്: സിംഹം കാട്ടിലെ ആരാണ്‍?......കുട്ടി തെല്ലൊരു ഇടവേളയ്ക്കു ശേഷം.........സിംഹം കാട്ടിലെ പുലിയാണു ടീച്ചര്‍....പുലി...

നാവു വഴങ്ങുമോ?...

സുഹ്രുത്തുക്കളെ,
നാവിനെയും തലച്ചോറിനേയും ഒരു പോലെ ആശയക്കുഴപ്പതത്തിലാക്കുന്ന ചില പ്രയോഗങ്ങള്‍ നമുക്കു ഓര്‍ത്തെടുക്കാം.
കാ‍ര്‍ റാലി ലോറി റാലി
പത്തു പച്ചത്തത്ത പച്ചപ്പുല്ലില്‍ ചത്തൊത്തിരുന്നു.3. ആന അലറലോടലറല്‍
നരസിംഹമൊരലറലലറി
ഒരു പരലുരുളന്‍ പയറുരുട്ടി ഉരലേല്‍ വെച്ചാല്‍ ഉരലുരുളുമൊ പരലുരുളുമോ..
തണ്ടുരുളും തടിയുരുളും തണ്ടിൻ‌മേലൊരു ചെറുതരികുരുമുളകുരുളും
അരയാലരയാൽ ആലരയാലീ പേരാലരയാലൂരലയാൽ..സൈക്കിൾ റാലീ പോലൊരു ലോറീ റാലീ.
മുണ്ടിൽ ചളിപുരളരുത് ..
കളകളമിളകുമൊരരുവിയിലലകളിലൊരുകുളിരൊരുപുളകം..!!
വടുതലവളവിലൊരതളമരത്തിൽ പത്തിരുപത്തഞ്ചൊതളങ്ങ!
ആലത്തൂരെപാലത്തിമേന്നറുപതുചെറുമികളറുപതു ചെറുപയറെണ്ണിയെടുത്തുവറുത്തുപൊടിച്ചൊരു പൊടിക്കറിവെച്ചാൽ അക്കറിയൊത്തപൊടിക്കറിയുണ്ടോ!!!
അലറലൊടലറലാനാലയില്‍ കാലികല്
തന്ഡുരുലും തടിയുരുലും തന്ടിന്മെലൊരു ചെരുകുരുമുലകുരുലുമ്
അരുത് കുതിരെ അരുതരുത് കുതിരെ അതിരേലുള്ളോരു മുതിര തിന്നാന്‍ മുതിരരുത് കുതിരേ..
പത്തനാപുരത്ത് പത്തു പച്ച തത്ത ചത്തു കുത്തിയിരുന്നു. ചത്ത തത്ത പത്തും പച്ച.
ഉരുളിയിെല കുരുമുളക് ഉരുളേലാടുരുളല്‍
ഓതറ വളവിലൊരകവളവിലൊരിളയുതളതില്‍ പത്തിരുപത്തഞ്ചിളയുളങ്ങപത്തനാപുരത്തെ പത്താം വളവില്‍ പത്ത് പച്ചത്തത്ത പത്തു പച്ചച്ചക്ക കൊത്തിച്ചത്തു
“ ആടലോടകം തിന്നിട്ടാടോടലായി, ഓടലോടലായി”“ചരലുരുളും പുഴയില്‍‌ മണലുരുളില്ല, മണലുരുളും പുഴയില്‍‌ ചരലുരുളില്ല”
പുത്തന്‍പുരക്ക മത്തായി ചേട്ടന്റെ മൂത്ത മക്കന്‍ മാത്തുക്കുട്ടി മത്തി തിന്ന് പിത്തം പിടിച്ച് അപ്പോത്തിക്കരയെ കൊണ്ടുവന്ന് മത്തപ്പായെ കിടത്തി കുത്തിവച്ച് ചത്ത് പോയി ചാത്തോം വച്ചു.ആര് ചത്തു....? ആരുടെ ചാത്തം വച്ചു...?
വലിയൊരുരളനുരുളയുരുളുമ്പോലൊരുരുളനുരുളുന്നു....!!
ലോഡ് ലോറി റോഡിലിറങ്ങി
കൂട്ടം കൂടി കൂട്ടാന്‍ കൂട്ടികൂട്ടാന്‍ കൂട്ടാന്‍ കൂടം കുടി
ചെറുപയര്‍...മണിചെറുത്...ചെറു കിണറ് പട ചെറുത്

2009, മാർച്ച് 13, വെള്ളിയാഴ്‌ച

മൌനത്തെ കൊണ്ട്‌ പാടിക്കുന്ന മായാജാലമാണു പ്രണയം......
കാറ്റും കടലും നിലാവും കിനാവും........അങ്ങനെ എന്തെല്ലാം ആണു ഈ പ്രണയം.......പ്രണയം ചിലപ്പോള്‍ മഴ പോലെ മനസ്സില്‍തിമിര്‍ത്തു പെയ്യും...മറ്റു ചിലപ്പോള്‍ എരിയുന്ന കനലായിനെന്‍ഞില്‍ കിടക്കും....കൊതിക്കുമ്പോല്‍ കൊളുത്താനും....കൊളുത്തിയാല്‍ കെടുത്താനും ആകാത്ത അഗ്നിയാണ് " പ്രണയം"ജീവികുന്നതിലെ ആഹ്ലാതമറിഞ്ഞു....വേദനക്കുള്ള ശമനവും കണ്‍ടെത്തി...ശമനമില്ലാത്ത വേദനയും കണ്ടെത്തി....അതാണു ഈ പ്രണയത്തിന്‍ മാധുര്യം...പ്രണയം നമ്മടെ ഒക്കെ മനസ്സില്‍ മഞ്ഞു പോലെ കുളിരേകുന്നു..ബാല്യകാലത്തിന്റെ ഗ്രഹാതുരത്തമ് ഉണര്‍ത്തുന്നതുപോലെ ആണ്നമ്മടെ ഉള്ളിലെ പ്രണയം...നമ്മുക്ക് മുന്നില്‍ ഈ പ്രണയഃതിന്ടെ -വാതിലുകള്‍ ഒന്നെന്നായി തുറക്കാം.....കണ്ണുകളില്‍ പ്രണയത്തെ കാണാന്‍ ആഗ്രഹികൂന്നവര്‍ക്കായി...പ്രണയത്തിന്റെ നൊമ്പരങ്ങള്‍ മനസ്സില്‍ സൂഷിക്കുന്നവര്‍ക്കായി....നിശബ്ദദയുദെ സാഗരങ്ങളെ മുന്നില്‍ നിര്‍ത്തി ഞാന്‍ ഒന്നു പറയട്ടെ.....ഈ നൊമ്പരങ്ങള്‍ എല്ലാം അറിഞ്ഞു
" പ്രണയം എന്റെ പ്രകൃതം"