ഈ ബ്ലോഗ് തിരയൂ

2009, ഏപ്രിൽ 1, ബുധനാഴ്‌ച

എന്നോടുള്ള പ്രണയം തുടിക്കുന്നുണ്ട്...

എനിക്കറിയാം

നിന്‍റെ ഉള്‍പ്പൂവിന്‍റെ

ഉള്ളറകളിലെവിടയോ?

നീ പോലുമറിയാതെ....

എന്നോടുള്ള പ്രണയം തുടിക്കുന്നുണ്ട്...

എനിക്കറിയാം നിന്‍റെ

ഏകാന്തതയുടെ ഏതോ മാത്രയെ...

നീ പോലുമറിയാതെ ഞാനെന്ന

സ്വപ്നം പുല്‍കാറുണ്ട്......

എനിക്കറിയാം നീ

സ്വയം നിര്‍മിച്ച മറവിയുടെ

കൂട്ടില്‍എന്‍റെ ഓര്‍മ്മകളെ

തളച്ചിരിക്കയാണ് ....

1 അഭിപ്രായം:

  1. സ്നേഹയുടെ മനസ്സ് പ്രണയത്താല്‍ ആര്ദ്രമാണെന്നു തോന്നുന്നല്ലോ. പ്രണയം നമ്മുടെ മനസ്സിനെ വിശുദ്ധമാക്കുന്നു. ഇനിയുമിനിയും പ്രണയിക്കാന്‍ സാധിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ