ഈ ബ്ലോഗ് തിരയൂ

2009, മാർച്ച് 31, ചൊവ്വാഴ്ച

ഒരു മഞ്ഞു കാലം കൂടി കൊഴിയുന്നു...


ഒരു മഞ്ഞു കാലം കൂടി കൊഴിയുന്നു... ഇനി വേനല്‍... വേനല്‍ തുടങ്ങിക്കഴിഞ്ഞു. മഴക്കുട്ടികള്‍ മാറി പോയ ആകാശം നീല നിറത്തില്‍ കാണുന്നു. ഉച്ച വെയില്‍ കൂടുതല്‍ കൂടുതല്‍ ശക്തി ആര്ജിക്കുന്നു. പുറത്തേക്കിറങ്ങാന്‍ മടി തോന്നുന്നു. കാരണം ഇവിടെ ഇരിക്കുമ്പോള്‍ ഒരു തണുപ്പുണ്ട്. പക്ഷെ പുറത്തെ വെയിലിനു പൊള്ളുന്ന ചൂടാണ്. വേനല്‍ എനിക്കിഷ്ടാ... എന്താന്നരിയോ.. വേനലിന് വിരഹത്തിന്റെ കഥ പറയാനുണ്ട്‌... വേനല്‍ വിരഹം തന്നെയാണ്. പണ്ട് വേനല്‍ മനസ്സില്‍ ആകുലതകള്‍ നിറച്ചിരുന്നു. കാട്ടു കൊന്നകള്‍ അതിരിടുന്ന പടവുകള്‍ ഇറങ്ങുമ്പോള്‍.. അറിയാതൊന്നു തിരിഞ്ഞു നോക്കും. പിന്നില്‍ മഞ്ഞ വര്‍ണ മാറ്ന്ന തലയുയര്‍ത്തി നില്‍ക്കുന്ന കോളേജ്.. ഇനി എത്ര നാള്‍ ... മനസ്സില്‍ ഒരു നൊമ്പരമായി ആ ചോദ്യം.. സൌഹൃദങ്ങള്‍ കയ്യൊഴിഞ്ഞു തിരികെ ഇറങ്ങുമ്പോള്‍ മനസ്സിലാകെ ഒരു വിങ്ങലയിരുന്നു. ആ വിങ്ങല്‍ ഇന്നും അതെ പോലെ ഞാന്‍ സൂക്ഷിക്കുന്നു.. ഇന്നും ഞാന്‍ ഓര്‍ക്കുന്നു.. അവിടെ... കാറ്റാടി മര ചോട്ടിലും കൊന്ന കൂട്ടത്തിലും ചരലുകള്‍ ഇളകുന്ന വഴിയിലും ഒക്കെ എന്‍റെ കാല്‍പാടുകള്‍ കാണാം.. എനിക്ക് മാത്രം. മറ്റാരും അത് കാണില്ല. ആളൊഴിഞ്ഞ ക്യാമ്പസ്സില്‍ ഇപ്പോഴും കാറ്റു വീശുന്നുണ്ടാവും..

3 അഭിപ്രായങ്ങൾ:

  1. സ്നേഹയുടെ സ്നേഹം നിറഞ്ഞ വരികളെല്ലാം വായിച്ചു.. വികൃതികളും ശ്രദ്ധിച്ചു.. നന്നായിരിക്കുന്നു. മോഹന്‍ സാറെടുത്ത ഫോട്ടോ ചേര്‍ത്തതിന് പ്രത്യേകം നന്ദി..
    തുടര്‍ന്നെഴുതുമല്ലോ...‍

    മറുപടിഇല്ലാതാക്കൂ
  2. മാര്‍ച്ച് എന്നും വിരഹത്തിന്‍െറ മാസമായിരുന്നു. കലാലയ ജീവിതം നമുക്ക് സമ്മാനിച്ച നഷ്ടങ്ങളുടെ മാസം. ഇന്നും ഓര്‍മ്മകളില്‍ നൊമ്പരമായി ................

    മറുപടിഇല്ലാതാക്കൂ