ഈ ബ്ലോഗ് തിരയൂ

2009, ഡിസംബർ 7, തിങ്കളാഴ്‌ച

ഒരു വാക്കിനായ്..........ഒരു നോക്കിനായ്................


ഒരു വാക്കിനായ്
ഞാന്‍ കാതോര്‍ത്തിരുന്നെങ്കിലും
ഒരുനൂറ് വാക്കുകള്‍
നീ കളിയായ് പറഞ്ഞില്ലേ..

ഒരു നോക്കിനായ്
ഞാന്‍ മിഴി നട്ടിരുന്നെങ്കിലും
ഒരായിരം നോട്ടങ്ങള്‍
നീ വെറുതേ കള‍ഞ്ഞില്ലേ..

ഒരുവാക്കില്‍
ജീവന്‍ തുളുമ്പുമ്പോള്‍
ഒരു നോക്കില്‍
പ്രാണന്‍ തുടിക്കുന്നു

ഒരു വാക്കില്‍
പൂക്കള്‍ വിടരുമ്പോള്‍
ഒരുനോക്കില്‍
വസന്തം ചിരിക്കുന്നു.

ഒരു വാക്കില്‍
സ്നേഹം സ്ഫുരിക്കുമ്പോള്‍
ഒരു നോക്കില്‍
പ്രണയം ജ്വലിക്കുന്നു.

ഒരു വാക്കില്‍
ഒരുനൂറ് അര്‍ത്ഥങ്ങളുണ്ടാവുമ്പോള്‍
ഒരു നോക്കില്‍
ഒരായിരം അര്‍ത്ഥങ്ങള്‍ പിറക്കുന്നു.

3 അഭിപ്രായങ്ങൾ:

  1. ഒരു നോക്കിനായ്
    ഞാന്‍ മിഴി നട്ടിരുന്നെങ്കിലും
    ഒരായിരം നോട്ടങ്ങള്‍
    നീ വെറുതേ കള‍ഞ്ഞില്ലേ..

    മറുപടിഇല്ലാതാക്കൂ
  2. ഒരുവാക്കില്‍
    ജീവന്‍ തുളുമ്പുമ്പോള്‍
    ഒരു നോക്കില്‍
    പ്രാണന്‍ തുടിക്കുന്നു
    എത്ര മനോഹരമായ വരികൾ

    മറുപടിഇല്ലാതാക്കൂ
  3. സ്നേഹക്കുട്ടി, നന്നായിട്ടുണ്ട് കവിത. ചിത്രവും മനോഹരമായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ