ഈ ബ്ലോഗ് തിരയൂ

2009, നവംബർ 16, തിങ്കളാഴ്‌ച

പരിണാമം

കാര്മേഘമേ
പണ്ട് നീയൊരു വെളുവെളുത്ത അപ്പൂപ്പന്‍ താടിയായിരുന്നു
തൂവെള്ള കടലാസ് പോലെ..
കാറ്റിന്റെ തോണിയില്‍ യാത്ര തുടങ്ങും മുന്‍പേ
കാണാത്ത സ്വപ്നങ്ങളുടെ കവിത കുറിക്കാന്‍
പേന തുറന്നപ്പോള്‍, ഒരു മഷിത്തുള്ളി
കടലാസില്‍ വീണു കളങ്കമായി !

പൊട്ടു മായ്കും തോറും പടര്‍ന്നു...
പടര്‍ന്നു പടര്‍ന്നു കടലാസില്‍ നിറഞ്ഞു
ഒടുവില്‍ വെളുപ്പിന്റെ അവശിഷ്ടങ്ങള്‍
കളങ്കമായി തോന്നി !
വെളുത്ത കളങ്കം മായ്ക്കാന്‍
മഷിക്കുപ്പി തുറന്നു കടലാസ്സില്‍ കമിഴ്ത്തി !!

1 അഭിപ്രായം:

  1. പല പരിണാമങ്ങളും
    ഇങ്ങനെ തന്നെ....

    കാലത്തിന്റെ ആവാഹനത്തില്‍.
    മനസ്സറിയാതെ സംഭവിച്ചു പോകുന്നവ..
    അറിയാതെ..വന്നു ഭവിച്ചു പോകുന്നവ!!.
    ഒരു പാട്‌` എഴുതുക!!! ആശംസകള്‍!!!

    മറുപടിഇല്ലാതാക്കൂ