ഈ ബ്ലോഗ് തിരയൂ

2009, മേയ് 13, ബുധനാഴ്‌ച

എന്‍റെ മഴ



മഴ എനിക്കാദ്യം ഒരമ്പരപ്പായിരുന്നു

പിന്നെ അതൊരു സല്ലാപമായി

പിന്നെ ഉള്ളിന്‍റെ ഉള്ളില്‍ ഒരു കുളിര്‍മയായി

ഇതെന്‍റെ ബാല്യകാലം..

......................... ................................................
മഴ എനിക്ക് പ്രണയിതാവായിരുന്നു

എന്നെ വാരി പുണര്‍ന്നു...

വല്ലാതെ പ്രണയിച്ച എന്‍റെ മഴ

എന്‍റെ സങ്കല്പ യാത്രകളില്‍ എന്നെ

അനുഗമിച്ച എന്‍റെ പ്രിയന്‍

ഇത് എന്‍റെ കൌമാര ചാപല്യം

..........................................................................

മഴ എന്‍റെ ഉള്ളിലെ ദുഖമാപിനിയില്‍ ഒരു അന്ഗമായി

എന്‍റെ കരച്ചിലും ഇടയ്ക്കെപൂഴാ വന്നു മറയുന്ന ചിരിയും

എല്ലാ ഉള്‍തുടിപ്പുകളും നേരിട്ടറിയുന്ന എന്‍റെ ജീവനായി...........

പക്ഷെ ഇന്ന്

മഴ എനിക്ക് പേടിയാവുന്നു

മഴകാറിന്റെ കൂരിരുട്ടില്‍ ...................... ..

മാനത്തെ വെള്ളിപാചചലില്‍............

വിഹ്വലപെടുതുന്ന ശബ്ദ വിന്യസങ്ങളില്‍

വാശിയോടെ പെയ്തിറങ്ങുന്ന മഴത്തുള്ളികളില്‍

ഒക്കെ.....ഞാന്‍ ഭയക്കുന്നു
നീ തനിച്ചാന്നെന്ന സത്യം..................

പ്രിയപ്പെട്ട മഴേ

നിന്നെ ഞാന്‍ തള്ളി പറയുന്നു.......

ബാല്യ കൌമാര യൌവ്വനങ്ങളില് ഞാന്‍

ഒപ്പം കൂട്ടിയ നിന്നെ ഞാന്‍ വഴി പിരിയുന്നു.............................

എന്‍റെ സ്വര്‍തത്തയ്ക്ക് വെണ്ടി മാത്രം ...................................

4 അഭിപ്രായങ്ങൾ:

  1. ഇനിയും മഴപെയ്യുന്നു...
    ഓര്‍മ്മകളുടെ മഴ...ചിലപ്പോള്‍ നേര്‍ത്തസ്വപ്നങ്ങളുടെ മഴമുത്തുകള്‍
    മറ്റുചിലപ്പോള്‍ വിങ്ങുന്ന നോവുമായി..
    ഇനിയും മറ്റൊരിക്കല്‍ പൊട്ടിതെറിക്കാന്‍
    വെമ്പുന്ന മനസ്സിന്റെ രോക്ഷവുമായി...
    കൊടുങ്കാറ്റിന്റെ അകമ്പടിയോടെ
    ഇപ്പോളും മഴപെയ്യുന്നു....പ്രതികാര ഗന്ധമുള്ള തുള്ളികളുമായി...

    മറുപടിഇല്ലാതാക്കൂ
  2. മഴയെ തള്ളിപ്പറഞ്ഞത് ശരിയായില്ല. മഴയെ സ്നേഹിക്കാത്ത ആരാണുള്ളത്? മഴക്കെന്നും ഒരു കാല്‍പനിക ഭാവമാണ്. സന്തോഷവും ദുഖവും ഇടകലര്‍ന്ന ഓര്‍മ്മകളിലെ ഒരുപാട് മഴക്കാലങ്ങള്‍......... നന്ദിയുണ്ട്....... മഴയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചതിനു. എന്‍റെ ബ്ലോഗില്‍ ഞാന്‍ എഴുതുന്നുണ്ട്. മഴയെപ്പറ്റി തന്നെ.

    മറുപടിഇല്ലാതാക്കൂ
  3. മഴ .. ആരെയും കൊതിപ്പിക്കുന്ന സുന്ദരി .. എന്നും നനവുള്ള ഓര്‍മ്മകള്‍ മാത്രം തരുന്ന എന്‍റെ കൂട്ടുകാരി .. കൊതി തോന്നും പലപ്പോഴും മഴയത്ത് ഇറങ്ങി നടക്കാന്‍.. മഴയെ അനുഭവിക്കാന്‍ .അസ്വതിക്കാന്‍ .. ഒരു മരച്ചുവടിലോ ഒരു വാഴയിലക്കടിയിലോ നിന്ന് മഴ അസ്വതിക്കാന്‍ .. ആദ്യമായ് ചിണുങ്ങി കരഞ്ഞു പള്ളിക്കൂടത്തില്‍ പോയപ്പോള്‍ മഴയായിരുന്നു കൂട്ടിനു..കരയുമ്പോള്‍ കണ്ണുനീര്‍ കഴുകികളഞ്ഞു എന്നെ അസ്വസിപ്പിച്ച എന്‍റെ കൂട്ടുകാരി.. പുതിയ പുതിയ വര്‍ഷങ്ങള്‍ വര്‍ഷകാലങ്ങള്‍.. അങ്ങനെ മഴയുടെ വിവിധ ഭാവങ്ങള്‍..

    മറുപടിഇല്ലാതാക്കൂ