ഈ ബ്ലോഗ് തിരയൂ

2009, മേയ് 9, ശനിയാഴ്‌ച

ജന്മ സായൂജ്യം !!!


മുഗ്ദ്ധമാം പ്രണയത്തിന്‍ നൊമ്പരമറിഞ്ഞിന്നു ഞാന്‍
തളരുമ്പോള്‍ താങ്ങായ് അരികിലെത്താന്‍ അരുതാതെ
നീയെവിടെ മറഞ്ഞു നില്പൂ
ഒന്നുരിയാടാന്‍ മറന്നു നീ പോയതെവിടെ
പെയ്തൊഴിയാത്ത മഴമേഘമായ് മനമിന്നു വിതുമ്പവേ
ഒരു കുളിര്‍ കാറ്റായ് നീ എത്തുകില്ലേ
ഒന്നലിവോടെ നീയെന്നെ തഴുകില്ലേ
ഒരു കിന്നാരമോതി നറും പുന്ചിരി പകര്‍ ന്നേകിടില്ലേ
കാണാമറയത്തു നില്പൂവെന്നറിവില്‍
സ്വപ്നങ്ങള്‍ തന്‍ പൂക്കൂടയൊരുക്കി ഞാന്‍
വര്‍ ണ്ണസങ്കല്‍ പ്പങ്ങള്‍ തന്‍ തേരിലേറി
അരികത്തണയുവാന്‍ മോഹിക്കുന്നതവിവേകമോ
എന്നെയറിഞ്ഞിട്ടും അറിയാതെ നീ പോയതെന്‍
മനസ്സിന്‍ ഭ്രാന്തമാം വിഹ്വലതയോ
ഒരു കാണാക്കിനാവായ് നിന്‍ സാമീപ്യം
എന്നെങ്കിലുമെനിക്കേകുമോ ജന്മ സായൂജ്യം !!!

2 അഭിപ്രായങ്ങൾ:

  1. വേനലിന്റെ കൊടും ചൂടില്‍
    വെന്ത മനസിലേക്ക്
    പുതുമഴ്യുടെ ആദ്യത്തെ തുള്ളി പോലെ
    ഈവരികള്‍.....
    so nice

    മറുപടിഇല്ലാതാക്കൂ
  2. ഒരു കാണാക്കിനാവായ് നിന്‍ സാമീപ്യം
    എന്നെങ്കിലുമെനിക്കേകുമോ ജന്മ സായൂജ്യം !!!


    ഈ വരികള്‍ മനോഹരം
    ഇഷ്ട്ടപെട്ടു

    മറുപടിഇല്ലാതാക്കൂ