ഈ ബ്ലോഗ് തിരയൂ
2012, മേയ് 3, വ്യാഴാഴ്ച
ഒരു പ്രണയകവിത കൂടി
2012, ഫെബ്രുവരി 20, തിങ്കളാഴ്ച
പ്രണയമേ നീയെനിക്ക് അകലെയാണ്
2012, ജനുവരി 13, വെള്ളിയാഴ്ച
പ്രണയത്തിന്റെ ഋതുഭേദങ്ങള്‍ ....
2011, സെപ്റ്റംബർ 17, ശനിയാഴ്ച
വില്ക്കുവാനുണ്ട് പ്രണയം...!
ഇതൊരു ഫ്ലാഷ് ബാക്ക് സ്റ്റോറിയാണ്. ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് , അതായത് ഞാന്‍ പത്താം ക്ലാസ്സില്‍ പഠിച്ചിരുന്ന കാലം. ആ കാലഘട്ടവും ഞാന്‍ ഈ പോസ്റ്റിനു കൊടുത്തിരിക്കുന്ന ശീര്‍ഷകവും തമ്മിലെന്തു ബന്ധം എന്നാവും നിങ്ങളിപ്പോള്‍ ചിന്തിക്കുന്നത്. ആ ഇളം പ്രായത്തിലേ പ്രണയം ഒരു വില്പനച്ചരക്കാണ് എന്നൊക്കെ അധികപ്രസംഗം നടത്തിയോ എന്നോര്‍ത്ത് നിങ്ങളില്‍ ചിലരെങ്കിലും താടിക്ക് കയ്യും കൊടുത്തിരുന്നു പോയിട്ടുണ്ടാവും. തെറ്റിദ്ധരിക്കല്ലേ...
ഞാന്‍ പറയാന്‍ പോകുന്നത് വേറേ ചില കാര്യങ്ങളാണ്.
ബാല്യത്തിന്റെ നിഷ്കളങ്കത
എന്തു കൊണ്ടോ പ്രണയലേഖനത്തിന്റെ കാര്യത്തില്‍ പ്രണയിതാക്കള്‍ അത്ര ആത്മാര്‍ഥതയൊന്നും പുലര്‍ത്തിയിരുന്നില്ല. Greetings Cardകളില്‍ നിന്നും, വായിച്ച പുസ്തകങ്ങളില്‍ നിന്നും കോപ്പിയടിച്ച വരികളാകും സ്വന്തം വരികളേക്കാള്‍ കൂടൂതല്‍. എന്നാലും ആ എഴുത്തുകള്‍ക്ക് ഒരു കാല്പനികതയുണ്ടായിരുന്നു.'ഒരു നാള് നിന്നെ ഞാനൊരു പനിനീര്‍പ്പൂവിനു ഒറ്റിക്കൊടുക്കുമെന്ന്' പ്രണയം പറയാതെ പറയുന്ന കടലാസ്സു തുണ്ടുകള്‍... ഏറ്റവും വികാര ഭരിതമായ വരികള്‍ കൊണ്ട് തന്നെ തന്റെ പ്രണയം അവനെ അല്ലെങ്കില്‍ അവളെ അറിയിക്കണമെന്ന് അവര്‍ പരസ്പരം മത്സരിക്കുകയായിരുന്നു.
ഇതില്‍ എന്റെ റോള്‍ എന്താണ് എന്നറിയാനായിരിക്കും നിങ്ങള്‍ ആകാംഷയോടെ കാത്തിരിക്കുന്നത് എന്നെനിക്കറിയാം. എന്നാല്‍ വായനക്കാരേ, ഞാന്‍ നിങ്ങളെ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ ആരേയും പ്രണയിച്ചിട്ടില്ല. എന്നാലും ഞാനറിയാതെ ഒരു പ്രണയവും ആ ക്ലാസ്സില്‍ നടന്നിട്ടുമില്ല. കാരണമെന്തന്നല്ലേ..
യുവജനോത്സവങ്ങളില്‍ കഥക്കും കവിതക്കുമൊക്കെ സമ്മാനം കിട്ടാറുള്ള കുട്ടി എന്ന നിലയില്‍ ഞാനെന്തോ വലിയ സാഹിത്യകാരിയാണ് എന്നാണ് അവരുടെയൊക്കെ (തെറ്റി)ധാരണ. അതിനാല്‍ ആര്‍ക്കെങ്കിലും ആരോടെങ്കിലുമൊക്കെ പ്രേമം തോന്നിയാല്‍
ഒരുദാഹരണം ഞാനിവിടെ കൊടുക്കാം.
"മോളേ സ്നേഹേ, ആ രണ്ടാമത്തെ ബെഞ്ചിലിരിക്കുന്ന ചിത്തിര നല്ല കുട്ടിയാ, അല്ലേ? "
ഇങ്ങിനെ ഒരാള്‍ വന്ന് ചോദിക്കുമ്പോള്‍ അതങ്ങ് സമ്മതിച്ച് കൊടുക്കുന്നതിനു നമുക്കെന്ത് നഷ്ടം എന്നോര്‍ത്ത് ഞാന്‍ പറയും
"അതേ.. ശരിയാ.., നല്ല കുട്ടിയാ.."
അതു കേള്‍ക്കേണ്ട താമസം അവന് അവന്റെ ആവശ്യം ഉന്നയിക്കും.

"അയ്യേ... ലവ് ലെറ്റെറോ.. ഞാനോ... എന്നെക്കൊണ്ടൊന്നും വയ്യേ" എന്നു ഞാനും.
ഉടനേ അവന് ആ ബ്രഹ്മാസ്ത്രം പ്രയോഗിക്കും.
"നല്ല മോളല്ലേ.. ഞാന്‍ നിനക്ക് ഡയറി മില്‍ക്കിന്റെ ഒരു ഫാമിലി പാക്ക് വാങ്ങിച്ചു തരാം എഴുതി താ പ്ലീസ്.."
'പ്രണയ ലേഖനം എങ്ങിനെയെഴുതണം
മുനി കുമാരികയല്ലേ, ഞാനൊരു മുനികുമാരികയല്ലേ'
അതു വരെ മൂളിപ്പാട്ടും പാടിയിരിക്കുന്ന എന്റെ മനസ്സും അതോടെ ഇളകാന്‍ തുടങ്ങും. ചോക്കലേറ്റും ഐസ്ക്രീമും പണ്ടേ എന്റെ weakness ആണ്. വന്നു കയറിയ മഹാലക്ഷ്മിയെ എന്തിനാ ഇറക്കി വിടുന്നത്. ലവ് ലെറ്ററെങ്കില് ലവ് ലെറ്റര്‍, എഴുതിക്കൊടുത്തേക്കാം.
അങ്ങിനെ എന്റെ മനസ്സിലുള്ള പ്രണയം മുഴുവന്‍ ഞാന്‍ കടലാസ്സിലേക്ക് പകര്‍ത്തും. എന്നിട്ട് പേജിന്റെ എണ്ണത്തിനനുസരിച്ച് ചോക്കലേറ്റിന്റേയും ഐസ്ക്രീമിന്റേയും എണ്ണവും ബ്രാന്‍ഡും തീരുമാനിച്ച് ആവശ്യക്കാര്‍ക്ക് വില്‍ക്കും.
അങ്ങിനെ എന്റെ ബിസ്സിനസ്സ് നാളുകള്‍ പിന്നിടുന്തോറും വിപുലീകരിച്ചു വരുകയായിരുന്നു. ചോക്കലേറ്റിനും ഐസ്ക്രീമിനുമൊക്കെ പകരം പൈസ വാങ്ങിയാല്‍ മതിയായിരുന്നു. എന്നാല്‍ ഇതിനകം പ്രണയം വിറ്റ് വിറ്റ് ഞാനൊരു കോടീശ്വരിയായേനേ. ഇതിന്റെ പേരില്‍ രസകരമായ പല സംഭവങ്ങളും അരങ്ങേറി. ഞാനെഴുതിക്കൊടുത്ത ലവ് ലെറ്റേര്‍സ് കൊണ്ട് ഒരുപാട് പ്രണയങ്ങള്‍ തളിരിട്ടു. ഈ പ്രണയജോടികള്‍ക്ക് തുടര്‍ന്നും ആശയവിനിമയം നടത്താന്‍ എന്നെ ആവശ്യമായിരുന്നു. അതെന്തിനാണെന്ന് ചോദിച്ചാല്‍;
ചിലരെന്റെയടുക്കല് ഒരു കത്തുമായി വന്നിട്ട് പറയും.
"സ്നേഹമോളേ, ഇതെന്റെ ലവ്ര്‍ എനിക്കെഴുതിയ കത്താണ്, എന്തൊരു മുടിഞ്ഞ സാഹിത്യമാ, ഒരു കുന്തവും മനസ്സിലാവുന്നില്ല. നീ ഇതിനൊരു മറുപടി എഴുതിത്താ,ഇതിനേക്കാള്‍ കിടിലന്‍ ആവണം"
കത്ത് നോക്കുമ്പോഴാവും രസം, ഇതേ കാരണം പറഞ്ഞ് മറ്റേയാള്‍ തലേ ദിവസം എന്നെക്കൊണ്ട് എഴുതിച്ച കത്താവും അത്. ചുരുക്കിപ്പറഞ്ഞാല്‍ എന്റെ കത്തിനു മറുപടിയെഴുതുന്നതും ഞാന്‍ തന്നെ. ഇങ്ങിനെയൊരു അപൂര്‍വ സൗഭാഗ്യം ആ ചെറു പ്രായത്തില്‍ത്തന്നെ വേറാര്‍ക്ക് കിട്ടീട്ടുണ്ടാവും?
രണ്ട് പേര്‍ക്കും പ്രണയ ലേഖനം വായിച്ചിട്ട് ഒന്നും പിടികിട്ടുന്നില്ലെങ്കില്‍ എന്തിനാ ഈ സാധനം അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കുന്നത് എന്നത് എനിക്കിന്നും പിടി കിട്ടാത്ത കാര്യം. ചിലപ്പോള്‍ ഇതൊരു ചടങ്ങായിരിക്കും. അല്ലെങ്കില്‍ കിങ്ങിണിക്കുട്ടിക്ക് വെറുതേ ചോക്കലേറ്റും ഐസ്ക്രീമും ഒക്കെ വാങ്ങിച്ച് കൊടുക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധമായിരിക്കും. ഞാനെന്തിനാ ഇതൊക്കെ ആലോചിക്കുന്നത്.
"സ്കൂള്‍ പ്രണയം മഹാശ്ചര്യം എനിക്കും കിട്ടണം ചോക്കലേറ്റ്!"
ആവശ്യമില്ലാത്ത ചോദ്യങ്ങളൊക്കെയും ഐസ്ക്രീന്റേയും ചോക്കലേറ്റിന്റേയും മധുരത്തില്‍ ഞാനങ്ങ് അലിയിച്ച് കളയും. കൂടെ ഞാനിപ്പോള്‍ എഴുതുന്ന കത്തിനു നാളെ എഴുതേണ്ടി വരുമായിരിക്കുന്ന മറുപടി ഇപ്പോഴേ മനസ്സില്‍ കണ്ട് വെക്കും.
2010, നവംബർ 23, ചൊവ്വാഴ്ച
മൈലാഞ്ചി
"പ്രണയ വര്‍ണ്ണം"
2010, ജൂൺ 3, വ്യാഴാഴ്ച
2010, മേയ് 23, ഞായറാഴ്ച
വെറും പ്രണയമാണിത്.
2010, ജനുവരി 14, വ്യാഴാഴ്ച
2009, ഡിസംബർ 18, വെള്ളിയാഴ്ച
പ്രണയം മറന്നവരോട്......
കേള്‍ക്കാന്‍ കൊതിച്ച വാക്കുകളും
മഴച്ചാറലായിറ്റുമ്പോള്‍
തകരകള് പോലെ
ആഴങ്ങളില്‍ നിന്ന്
പ്രണയം മുളയ്ക്കുന്നു.
പ്രണയത്തിന്റെ വഴികളില്‍
പറഞ്ഞ വാക്കുകളത്രയും
കരിയിലകളായ് പറക്കുമ്പോള്‍
പ്രണയം മരിക്കുന്നു.
വെള്ള പുതച്ച
പ്രണയജഢങ്ങളെ
വെണ്ണക്കല്ലിനുള്ളില്‍
സ്മരണഹേതുവാക്കി
പണ്ട് പ്രണയിനികള്‍!!
പെറുക്കിയെടുത്ത
പ്രണയത്തുണ്ടുകള്‍
പായില്‍ പൊതിഞ്ഞ്
പ്രണയത്തെ തുന്നിക്കെട്ടുന്നു
പ്രണയപാളങ്ങളില്‍!
ഒരു ബര്‍ഗറിന് രുചിയ്ക്കൊപ്പം
അലിഞ്ഞു തീര്‍ന്നൊരു
മധുരത്തിനൊപ്പം, വിരല്‍തുമ്പ്-
വരയ്ക്കും വന്യമാം
വാക്കുകള്‍ക്കൊപ്പം
'ഹായില്‍' തുടങ്ങി 'ബൈയില്‍'
ഒതുക്കിക്കെട്ടിയ പ്രണയമാറാപ്പുകള്‍!!
കാഴ്ച മങ്ങിയ കണ്ണടച്ച്
ഉള്‍ക്കണ്ണാലമ്മയെ കണ്ട്
കണ്ണീര് പെയ്യുമച്ഛന്റെ മിഴികളില്‍
അമൂല്യമാം രത്നങ്ങളായി
അനശ്വരമാം പ്രണയം...
അറുപതിലുമാളുന്ന
കാട്ടുതീയായ് പടരുന്ന
പ്രണയം...!!!
2009, ഡിസംബർ 15, ചൊവ്വാഴ്ച
സ്വപ്നമഴ...
തണുപ്പില്‍ വിറയാര്‍ന്ന
മരച്ചില്ലകളില്‍ തട്ടിത്തെറിക്കുന്ന
തോരാത്ത ചാറ്റല്‍മഴയായ്
നനുത്ത സ്വപ്നങ്ങള്‍..!
അപരിചിതത്വത്തിന്റെ
പരുപരുത്ത വഴികളില്‍
എന്നും പെയ്തിറങ്ങാന്‍
വിധിക്കപ്പെട്ട മഴത്തുള്ളികള്‍
പോലെ എന്‍ സ്വപ്നങ്ങള്‍..!
ശരിതെറ്റുകള്‍ വേര്‍തിരിച്ചറിയാന്‍
സ്വപ്നങ്ങള്‍ക്കാവില്ലെയെങ്കിലും
തണുത്ത മഴത്തുള്ളികള്‍
സ്വപ്നങ്ങളായ് പെയ്തിറങ്ങി
പൊട്ടിത്തകര്‍ന്ന് ഒഴുകിപ്പടരുന്നു..
മഴത്തുള്ളികള്‍ പോലെ
വീണുടഞ്ഞ എന്റെ സ്വപ്നങ്ങള്‍,
വലിയ ഒരു പുഴയായ് മാറിയത്,
നിന്റെ സ്വപ്നങ്ങള്‍ വീണുടഞ്ഞ്,
ഒരുമിച്ചൊഴുകിയപ്പോഴാണ്..!
2009, ഡിസംബർ 7, തിങ്കളാഴ്ച
"ഭ്രാന്തി"

വാക്കിന്റെ മുള നുള്ളി
കളഞ്ഞപ്പോള്‍ ,
ആരുമറിയാതെ
നാവില്‍ മുളച്ച
വാക്കിന്റെ വിത്ത്
ഉമിനീര് കുടിച്ചു
വലുതായീ.
വലുതായ വാക്ക്
വാ പിളര്‍ന്നപ്പോള്‍
കേള്‍ക്കാതെ
ചെവി ഓടിപോയീ.
പറയാന്‍ വെമ്പിയ
വാക്കുകള്‍ ചെവിയെ
തേടി മനം മടുത്തു
ഉത്തരത്തില്‍ ഒറ്റതുണി-
യില്‍ കെട്ടിതൂങ്ങി.
വാക്കിന്റെ ചോര
പുരണ്ട വെള്ളത്തില്‍
കൈകഴുകി ചെവി
ഒരു വാക്കിനായ്..........ഒരു നോക്കിനായ്................
ഞാന്‍ കാതോര്‍ത്തിരുന്നെങ്കിലും
ഒരുനൂറ് വാക്കുകള്‍
നീ കളിയായ് പറഞ്ഞില്ലേ..
ഒരു നോക്കിനായ്
ഞാന്‍ മിഴി നട്ടിരുന്നെങ്കിലും
ഒരായിരം നോട്ടങ്ങള്‍
നീ വെറുതേ കളഞ്ഞില്ലേ..
ഒരുവാക്കില്‍
ജീവന് തുളുമ്പുമ്പോള്‍
ഒരു നോക്കില്‍
പ്രാണന് തുടിക്കുന്നു
ഒരു വാക്കില്‍
പൂക്കള്‍ വിടരുമ്പോള്‍
ഒരുനോക്കില്‍
വസന്തം ചിരിക്കുന്നു.
ഒരു വാക്കില്‍
സ്നേഹം സ്ഫുരിക്കുമ്പോള്‍
ഒരു നോക്കില്‍
പ്രണയം ജ്വലിക്കുന്നു.
ഒരു വാക്കില്‍
ഒരുനൂറ് അര്‍ത്ഥങ്ങളുണ്ടാവുമ്പോള്‍
ഒരു നോക്കില്‍
ഒരായിരം അര്‍ത്ഥങ്ങള്‍ പിറക്കുന്നു.
2009, നവംബർ 16, തിങ്കളാഴ്ച
പരിണാമം
പണ്ട് നീയൊരു വെളുവെളുത്ത അപ്പൂപ്പന് താടിയായിരുന്നു
തൂവെള്ള കടലാസ് പോലെ..
കാറ്റിന്റെ തോണിയില്‍ യാത്ര തുടങ്ങും മുന്‍പേ
കാണാത്ത സ്വപ്നങ്ങളുടെ കവിത കുറിക്കാന്‍
പേന തുറന്നപ്പോള്‍, ഒരു മഷിത്തുള്ളി
കടലാസില്‍ വീണു കളങ്കമായി !
പൊട്ടു മായ്കും തോറും പടര്‍ന്നു...
പടര്‍ന്നു പടര്‍ന്നു കടലാസില്‍ നിറഞ്ഞു
ഒടുവില്‍ വെളുപ്പിന്റെ അവശിഷ്ടങ്ങള്‍
കളങ്കമായി തോന്നി !
വെളുത്ത കളങ്കം മായ്ക്കാന്‍
മഷിക്കുപ്പി തുറന്നു കടലാസ്സില്‍ കമിഴ്ത്തി !!
2009, നവംബർ 14, ശനിയാഴ്ച
2009, ഓഗസ്റ്റ് 14, വെള്ളിയാഴ്ച
ഭ്രാന്ത്
2009, ജൂൺ 4, വ്യാഴാഴ്ച
2009, ജൂൺ 2, ചൊവ്വാഴ്ച
സ്വകര്യതകളില്ലാത്ത എന്റെ പ്രണയം.

നാട്ടുമാവിന് ചുവട്ടില്‍ കാത്തിരുന്ന്
മുഷിഞ്ഞപ്പോഴാ അറിഞ്ഞത്
ഇന്റര്‍നെറ്റില്‍ ഒളിച്ചിരിക്കുകയാണ്
എന്റെ പ്രണയത്തിനൊരു ട്രാന്‍സ്ഫര്‍
മുഷിപ്പന്‍ തിയറി ക്ലാസ്സുകളും
അറുബോറന്‍ സൂത്ര വക്ക്യങ്ങല്ക്കുമിടയില്
എന്റെ പ്രണയം ധിക്കാരി ആവുന്നു
സെര്‍ച്ചിങ്ങും ലോഡിംഗ്നും മുന്നിലൊരു
സ്വാന്തനത്തിനായി എന്റെ പ്രണയം
അക്ഷമയോടെ കാത്തുനില്കുന്നു
സല്ലാപങ്ങള്‍ക്കും സംവാദങ്ങള്‍ക്കുമൊടുവില്‍
ഞങ്ങളുടെ ലത നീ കുന്ജ്ജമാകുമീ
ഓര്‍ക്കുട്ട് ഇല്ലായിരുന്നെങ്കില്‍.....
എന്റെ പ്രണയത്തിന്ടെ നിശാന്ധങ്ങളെ
ശിവരാത്രികളാക്കി മാറ്റുമീ
"ഐഡിയ" കനിഞ്ഞു നല്കിയ ഓഫറുകള്‍
വിസ്മരികാനാവില്ല ഒരിക്കലും
പാസ്വേര്ഡ്ലുടെ പമ്മിപമ്മിവന്നെ
വെബ്സൈറ്റ്കള്‍ക്ക് പിന്നില്‍ ഒളിച്ചുകളിചോടുവില്
സ്വകാര്യതകളില്ലാതെ മാറുന്നു
എന്റെ പ്രണയം.
2009, ജൂൺ 1, തിങ്കളാഴ്ച
2009, മേയ് 13, ബുധനാഴ്ച
എന്റെ മഴ

മഴ എനിക്കാദ്യം ഒരമ്പരപ്പായിരുന്നു
പിന്നെ അതൊരു സല്ലാപമായി
പിന്നെ ഉള്ളിന്റെ ഉള്ളില്‍ ഒരു കുളിര്‍മയായി
ഇതെന്റെ ബാല്യകാലം..
......................... ................................................
മഴ എനിക്ക് പ്രണയിതാവായിരുന്നു
എന്നെ വാരി പുണര്‍ന്നു...
വല്ലാതെ പ്രണയിച്ച എന്റെ മഴ
എന്റെ സങ്കല്പ യാത്രകളില്‍ എന്നെ
അനുഗമിച്ച എന്റെ പ്രിയന്
ഇത് എന്റെ കൌമാര ചാപല്യം
..........................................................................
മഴ എന്റെ ഉള്ളിലെ ദുഖമാപിനിയില്‍ ഒരു അന്ഗമായി
എന്റെ കരച്ചിലും ഇടയ്ക്കെപൂഴാ വന്നു മറയുന്ന ചിരിയും
എല്ലാ ഉള്‍തുടിപ്പുകളും നേരിട്ടറിയുന്ന എന്റെ ജീവനായി...........
പക്ഷെ ഇന്ന്
മഴ എനിക്ക് പേടിയാവുന്നു
മഴകാറിന്റെ കൂരിരുട്ടില്‍ ...................... ..
മാനത്തെ വെള്ളിപാചചലില്‍............
വിഹ്വലപെടുതുന്ന ശബ്ദ വിന്യസങ്ങളില്‍
വാശിയോടെ പെയ്തിറങ്ങുന്ന മഴത്തുള്ളികളില്‍
ഒക്കെ.....ഞാന്‍ ഭയക്കുന്നു
നീ തനിച്ചാന്നെന്ന സത്യം..................
പ്രിയപ്പെട്ട മഴേ
നിന്നെ ഞാന്‍ തള്ളി പറയുന്നു.......
ബാല്യ കൌമാര യൌവ്വനങ്ങളില് ഞാന്‍
ഒപ്പം കൂട്ടിയ നിന്നെ ഞാന്‍ വഴി പിരിയുന്നു.............................
എന്റെ സ്വര്‍തത്തയ്ക്ക് വെണ്ടി മാത്രം ...................................
2009, മേയ് 9, ശനിയാഴ്ച
ജന്മ സായൂജ്യം !!!
.jpg)
പെയ്തൊഴിയാത്ത മഴമേഘമായ് മനമിന്നു വിതുമ്പവേ
കാണാമറയത്തു നില്പൂവെന്നറിവില്‍
എന്നെയറിഞ്ഞിട്ടും അറിയാതെ നീ പോയതെന്
2009, ഏപ്രിൽ 15, ബുധനാഴ്ച

2009, ഏപ്രിൽ 3, വെള്ളിയാഴ്ച
2009, ഏപ്രിൽ 1, ബുധനാഴ്ച
എന്നോടുള്ള പ്രണയം തുടിക്കുന്നുണ്ട്...
എനിക്കറിയാം
നിന്റെ ഉള്‍പ്പൂവിന്റെ
ഉള്ളറകളിലെവിടയോ?
നീ പോലുമറിയാതെ....
എന്നോടുള്ള പ്രണയം തുടിക്കുന്നുണ്ട്...
എനിക്കറിയാം നിന്റെ
ഏകാന്തതയുടെ ഏതോ മാത്രയെ...
നീ പോലുമറിയാതെ ഞാനെന്ന
സ്വപ്നം പുല്കാറുണ്ട്......
എനിക്കറിയാം നീ
സ്വയം നിര്‍മിച്ച മറവിയുടെ
കൂട്ടില്എന്റെ ഓര്‍മ്മകളെ
തളച്ചിരിക്കയാണ് ....
2009, മാർച്ച് 31, ചൊവ്വാഴ്ച
ഒരു മഞ്ഞു കാലം കൂടി കൊഴിയുന്നു...

2009, മാർച്ച് 30, തിങ്കളാഴ്ച
2009, മാർച്ച് 14, ശനിയാഴ്ച
ഒരു പ്രണയലേഖനം
ഫലിതങ്ങള്‍
കുറെ ഉറുമ്പുകള്‍ പുഴയില്‍ കുളിക്കുകയായിരുന്നു.അപ്പോള്‍ ഒരു ആന വന്ന് ഡൈവ് ചെയ്തു പുഴയില്‍ ചാടിഅതില്‍ പെട്ടുണ്ടായ തിരയില്‍ പെട്ട് ഉറുമ്പുകളെല്ലാം കരയിലെത്തി എന്താണു സംഭവിച്ചതു എന്നു അറിയാതെ പരസ്പ്പരം നോക്കിയ ഉറുമ്പുകള്‍പുഴയില്‍ ചിരിച്ചു കൊണ്ടു നില്ക്കുന്ന ആനയെകണ്ടു..അതു കണ്ടു അരിശം കയറിയ ഉറമ്പുകള്‍ തിരയില്‍ പെട്ട് എങ്ങനെയൊ ആനയുടെ പുറത്ത് എത്തിപ്പോയ ഒരു ഉറുമ്പിനെ നോക്കി അലറീീീീീീീ......................
മുക്കിക്കൊല്ലാടാാാാാാാാാാാ ആ നായിന്റെ മോന്റെ മോനെ.......
ഒരു ക്ലാസ് റൂം ആണ് അരങ്ങ്.ടീച്ചര്‍ കുട്ടിയോട്: സിംഹം കാട്ടിലെ ആരാണ്?......കുട്ടി തെല്ലൊരു ഇടവേളയ്ക്കു ശേഷം.........സിംഹം കാട്ടിലെ പുലിയാണു ടീച്ചര്‍....പുലി...
നാവു വഴങ്ങുമോ?...
നാവിനെയും തലച്ചോറിനേയും ഒരു പോലെ ആശയക്കുഴപ്പതത്തിലാക്കുന്ന ചില പ്രയോഗങ്ങള്‍ നമുക്കു ഓര്‍ത്തെടുക്കാം.
കാര്‍ റാലി ലോറി റാലി
പത്തു പച്ചത്തത്ത പച്ചപ്പുല്ലില്‍ ചത്തൊത്തിരുന്നു.3. ആന അലറലോടലറല്‍
നരസിംഹമൊരലറലലറി
ഒരു പരലുരുളന്‍ പയറുരുട്ടി ഉരലേല്‍ വെച്ചാല്‍ ഉരലുരുളുമൊ പരലുരുളുമോ..
തണ്ടുരുളും തടിയുരുളും തണ്ടിൻമേലൊരു ചെറുതരികുരുമുളകുരുളും
അരയാലരയാൽ ആലരയാലീ പേരാലരയാലൂരലയാൽ..സൈക്കിൾ റാലീ പോലൊരു ലോറീ റാലീ.
മുണ്ടിൽ ചളിപുരളരുത് ..
കളകളമിളകുമൊരരുവിയിലലകളിലൊരുകുളിരൊരുപുളകം..!!
വടുതലവളവിലൊരതളമരത്തിൽ പത്തിരുപത്തഞ്ചൊതളങ്ങ!
ആലത്തൂരെപാലത്തിമേന്നറുപതുചെറുമികളറുപതു ചെറുപയറെണ്ണിയെടുത്തുവറുത്തുപൊടിച്ചൊരു പൊടിക്കറിവെച്ചാൽ അക്കറിയൊത്തപൊടിക്കറിയുണ്ടോ!!!
അലറലൊടലറലാനാലയില്‍ കാലികല്
തന്ഡുരുലും തടിയുരുലും തന്ടിന്മെലൊരു ചെരുകുരുമുലകുരുലുമ്
അരുത് കുതിരെ അരുതരുത് കുതിരെ അതിരേലുള്ളോരു മുതിര തിന്നാന്‍ മുതിരരുത് കുതിരേ..
പത്തനാപുരത്ത് പത്തു പച്ച തത്ത ചത്തു കുത്തിയിരുന്നു. ചത്ത തത്ത പത്തും പച്ച.
ഉരുളിയിെല കുരുമുളക് ഉരുളേലാടുരുളല്‍
ഓതറ വളവിലൊരകവളവിലൊരിളയുതളതില്‍ പത്തിരുപത്തഞ്ചിളയുളങ്ങപത്തനാപുരത്തെ പത്താം വളവില്‍ പത്ത് പച്ചത്തത്ത പത്തു പച്ചച്ചക്ക കൊത്തിച്ചത്തു
“ ആടലോടകം തിന്നിട്ടാടോടലായി, ഓടലോടലായി”“ചരലുരുളും പുഴയില്‍ മണലുരുളില്ല, മണലുരുളും പുഴയില്‍ ചരലുരുളില്ല”
പുത്തന്‍പുരക്ക മത്തായി ചേട്ടന്റെ മൂത്ത മക്കന്‍ മാത്തുക്കുട്ടി മത്തി തിന്ന് പിത്തം പിടിച്ച് അപ്പോത്തിക്കരയെ കൊണ്ടുവന്ന് മത്തപ്പായെ കിടത്തി കുത്തിവച്ച് ചത്ത് പോയി ചാത്തോം വച്ചു.ആര് ചത്തു....? ആരുടെ ചാത്തം വച്ചു...?
വലിയൊരുരളനുരുളയുരുളുമ്പോലൊരുരുളനുരുളുന്നു....!!
ലോഡ് ലോറി റോഡിലിറങ്ങി
കൂട്ടം കൂടി കൂട്ടാന്‍ കൂട്ടികൂട്ടാന്‍ കൂട്ടാന്‍ കൂടം കുടി
ചെറുപയര്‍...മണിചെറുത്...ചെറു കിണറ് പട ചെറുത്
2009, മാർച്ച് 13, വെള്ളിയാഴ്ച
കാറ്റും കടലും നിലാവും കിനാവും........അങ്ങനെ എന്തെല്ലാം ആണു ഈ പ്രണയം.......പ്രണയം ചിലപ്പോള്‍ മഴ പോലെ മനസ്സില്‍തിമിര്‍ത്തു പെയ്യും...മറ്റു ചിലപ്പോള്‍ എരിയുന്ന കനലായിനെന്‍ഞില്‍ കിടക്കും....കൊതിക്കുമ്പോല്‍ കൊളുത്താനും....കൊളുത്തിയാല്‍ കെടുത്താനും ആകാത്ത അഗ്നിയാണ് " പ്രണയം"ജീവികുന്നതിലെ ആഹ്ലാതമറിഞ്ഞു....വേദനക്കുള്ള ശമനവും കണ്ടെത്തി...ശമനമില്ലാത്ത വേദനയും കണ്ടെത്തി....അതാണു ഈ പ്രണയത്തിന് മാധുര്യം...പ്രണയം നമ്മടെ ഒക്കെ മനസ്സില്‍ മഞ്ഞു പോലെ കുളിരേകുന്നു..ബാല്യകാലത്തിന്റെ ഗ്രഹാതുരത്തമ് ഉണര്ത്തുന്നതുപോലെ ആണ്നമ്മടെ ഉള്ളിലെ പ്രണയം...നമ്മുക്ക് മുന്നില്‍ ഈ പ്രണയഃതിന്ടെ -വാതിലുകള്‍ ഒന്നെന്നായി തുറക്കാം.....കണ്ണുകളില്‍ പ്രണയത്തെ കാണാന്‍ ആഗ്രഹികൂന്നവര്‍ക്കായി...പ്രണയത്തിന്റെ നൊമ്പരങ്ങള്‍ മനസ്സില്‍ സൂഷിക്കുന്നവര്‍ക്കായി....നിശബ്ദദയുദെ സാഗരങ്ങളെ മുന്നില്‍ നിര്‍ത്തി ഞാന്‍ ഒന്നു പറയട്ടെ.....ഈ നൊമ്പരങ്ങള്‍ എല്ലാം അറിഞ്ഞു
" പ്രണയം എന്റെ പ്രകൃതം"